1-10-2000-ൽ ത്രിവേണി സോഷ്യൽ സർക്കിളും,മൂവാറ്റുപുഴ SBT(SBI)-യും, മൂവാറ്റുപുഴ I.M.A -യും സംയുക്തമായി മൂവാറ്റുപുഴ പരിസരത്തുള്ള മുതിർന്ന പൗരന്മാരുടെ ഒരു സമ്മേളനം I.M.A ഹാളിൽ വിളിച്ചുകൂട്ടി. സമ്മേളനത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും, മാനസികവും, സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഇതിനു പരിഹാരമായി വയോജനങ്ങളുടെ ഒരു കൂട്ടായ്മയിലൂടെ ഒരു സംഘടനാ രൂപീകരിക്കണമെന്ന Dr.N.N.Ashoka-ൻറെ നിർദ്ദേശത്തെ സമ്മേളനം ഒന്നായി അംഗീകരിക്കുകയും അദ്ധ്യക്ഷനായിരുന്ന ശ്രീ പി.സ്. കരുണാകരൻ നായർ "മൂവാറ്റുപുഴ സീനിയർ സിറ്റിസൺ ഫോറം" രൂപീകരിച്ചതായി പ്രഖാപിച്ചു 9 പേരടങ്ങുന്ന അഡ്ഹോക്ക് കമ്മറ്റിയെ തിരഞ്ഞെടുക്കുകയും അവർ പ്രഖ്യാപനത്തിൽ ഒപ്പു വായിക്കുകയും ചെയ്തു.
Phone : Mob.94475 79022
Email : member17@gmail.com
about us